സ്വന്തം ലേഖകൻ: ബഹ്റൈനിലുള്ള മുഴുവൻ ഇന്ത്യക്കാർക്കും കോവിഡ് വാക്സീൻ എന്ന ക്യാംപെയിനുമായി ഇന്ത്യൻ എംബസി. സിപിആർ കാർഡ്, സാധുതയുള്ള പാസ്പോർട്ട്, വിസ എന്നിവ ഇല്ലെങ്കിൽപ്പോലും വാക്സീൻ ഉറപ്പാക്കും.
ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഐസിആർഎഫ്, വേൾഡ് എൻആർഐ കൌൺസിൽ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക. 18ന് മീതെ പ്രായമുള്ളവർക്ക് ബഹ്റൈൻ കേരളീയ സമാജത്തിലോ ഇന്ത്യൻ ക്ലബിലോ എത്തി വാക്സീൻ സ്വീകരിക്കാവുന്നതാണ്.
ബഹ്റൈൻ കേരളീയ സമാജം മുഖേന റജിസ്ട്രേഷന് പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം അപേക്ഷിക്കാം. വിവരങ്ങൾക്ക്: കെ.ടി.സലീം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714). ലിങ്ക്: https://forms.gle/pMT3v1g3o4yVgnES8.
അതേസമയം രാജ്യത്ത് ദേശീയ വാക്സിനേഷൻ കാമ്പയിൻ വിജയകരമായ മുന്നേ റുകയാണ്. കാമ്പയിൻ പുരോഗതി വിലയിരുത്തുന്നതിന് ഇൗസ്റ്റ് റിഫ ഹെൽത്ത് സെൻറർ സന്ദർശിച്ച ആരോഗ്യ സുപ്രീം കൗൺസിൽ അധ്യക്ഷൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വാക്സിനേഷനിൽ മികച്ച വിജയമാണ് നേടിയതെന്ന് പറഞ്ഞു.
സ്വദേശികളും പ്രവാസികളും ഉൾപ്പെടെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് വാക്സിനഷേൻ കാമ്പയിൻ ആരംഭിച്ചത്. രാജ്യത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ദശലക്ഷം പിന്നിട്ടത് സ്വദേശികളുടെയും പ്രവാസികളുടെയും അവബോധത്തിെൻറയും ഉത്തരവാദിത്ത ബോധത്തിെൻറയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല