1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2021

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും പവിത്രവും അലംഘനീയവും ആണെന്ന് പ്രസ്താവിക്കുന്ന പുതിയ അതിർത്തി നിയമം ചൈന പാസാക്കി. അതിർത്തി സംരക്ഷണത്തിന് എന്തു നടപടിയും സ്വീകരിക്കാനുള്ള നടപടികൾക്കും വ്യവസ്ഥകളായി. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നിർണായകമാകുന്ന നീക്കമാണിത്.

നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി നേടിയ നിയമം വരുന്ന ജനുവരി ഒന്നിന് നടപ്പിൽ വരും.
ചൈനയുടെ 14 അതിർത്തി രാജ്യങ്ങളിൽ ഇന്ത്യയും ഭൂട്ടാനുമായി മാത്രമാണ് ഇപ്പോൾ തർക്കമുള്ളത്. ചൈനയും ഭൂട്ടാനും ഈ മാസം 14ന് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. ഇന്ത്യ – ചൈന തർക്കം പരിഹരിക്കാൻ പലവട്ടം സൈനിക, വിദേശകാര്യ മന്ത്രിതല ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതിയില്ല.

അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്​​ഥ​ക​ൾ അ​ട​ങ്ങി​യ​താ​ണ്​ പു​തി​യ നി​യ​മം. നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ കോ​ൺ​ഗ്ര​സ്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നി​യ​മ​ത്തെ പി​ന്തു​ണ​ച്ചു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും നി​യ​മ​ത്തി​ൽ ശി​പാ​ർ​ശ​യു​ണ്ട്. 2022 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​വു​ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.