1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2015

ബ്രിട്ടീഷ് മുസ്ലീങ്ങളില്‍ നാലിലൊരാള്‍ ചാര്‍ലി എബ്ദോക്കെതിരെ അക്രമണം നടത്തിയ ഭീകരരുടെ ഉദ്ദേശത്തോട് സഹതാപം പുലര്‍ത്തുന്നതായി ബിബിസി വെളിപ്പെടുത്തി. ബ്രിട്ടീഷ് മുസ്ലീങ്ങളുടെ ഭീകര്‍തയോടുള്ള മനോഭാവം വിലയിരുത്തുന്നതിന് ബിബിസി നടത്തിയ ഒരു വോട്ടെടുപ്പിലാണ് പുതിയ വെളിപ്പെടുത്തല്‍.

മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും ചാര്‍ലി എബ്ദൊക്കു നേര്‍ക്കുണ്ടായ അക്രമത്തെ അപലപിക്കുന്നുവെന്ന് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 27% ആളുകള്‍ തങ്ങള്‍ക്ക് ചാര്‍ലി എബ്ദോയുടെ പാരീസ് ഓഫീസ് അക്രമിച്ച ഭീകരരുടെ ഉദ്ദേശത്തോട് അനുഭാവമാണ് ഉള്ളതെന്ന് വെളിപ്പെടുത്തുന്നു.

68% ആളുകള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് എതിരെയുള്ള അക്രങ്ങളെ എതിര്‍ക്കുന്നുവെന്നും വോട്ടെടുപ്പ് ഫലങ്ങളില്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു വിഷയം വോട്ടെടുപ്പിന് വച്ച ബിബിസിയുടെ നടപടിയും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ബ്രിട്ടനിലെ മുസ്ലീം സമുദായത്തെ മുഴുവന്‍ ബാധിക്കുന്നതാണ് ഇത്തരം വാര്‍ത്തകളെന്ന് വിമര്‍ശകര്‍ പറയുന്നു. ഒരു സമുദായം മുഴുവന്‍ ഭീകരതക്ക് പിന്തുണ നല്‍കുന്നു എന്ന ചിത്രമാണ് പ്രചാരണം ലഷ്യമിട്ടുള്ള ഇത്തരം വോട്ടെടുപ്പുകള്‍ നല്‍കുന്നത്. കൂടാതെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് ആരെല്ലാം എന്നതും ചോദിക്കുന്ന ചോദ്യങ്ങള്‍ ഏതുതരത്തില്‍ ഉള്ളതാണെന്നും പ്രധാനമാണ്.

അതേ സമയം മുസ്ലീം സമുദായത്തിലെ നല്ലൊരു ശതമാനം ചാര്‍ലി എബ്ദോ അക്രമണത്തെ പിന്തുണക്കുന്ന എന്നത് ആശങ്കയുളവാക്കുന്ന വസ്തുതയാണെന്ന് ടെലിഗ്രാഫ് ലേഖകന്‍ ഡാന്‍ ഹോഗ്‌സ് തന്റെ കോളത്തില്‍ വ്യക്തമാക്കി. ബ്രിട്ടനിലെ മുസ്ലീം സമുദായത്തിന് ഇനിയും ഈ പ്രവണത കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ലെന്നും ഹോഗ്‌സ് എഴുതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.