1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2017

സ്വന്തം ലേഖകന്‍: ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് നാല് മാസം സമയം കൂടി അനുവദിച്ചു. ഇനി ഡിസംബര്‍ 31ന് മുമ്പായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. നേരത്തെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഈ വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തിയതി ആഗസ്റ്റ് അഞ്ച് ആയിരുന്നു. റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിരുന്നു.

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കാനുള്ള സമയപരിധിയും ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നേരത്തേ, സെപ്റ്റംബര്‍ 30 ആയിരുന്നു ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കേണ്ട അവസാന തീയതിയായി പറഞ്ഞിരുന്നത്. ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണു കേന്ദ്രം പുതിയ തീയതി അറിയിച്ചത്. ബാങ്കുമായി ഉപയോക്താക്കള്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബര്‍ 31 ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.