1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2021

സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പോര്‍ട്ടല്‍ വഴി വിദേശ തൊഴിലാളികള്‍ക്ക് സ്വയം അവരുടെ അവസാന എക്സിറ്റ് വിസ, റീ എന്‍ട്രി വിസ എന്നിവ സമ്പാദിക്കുവാനുള്ള അവസരത്തിന് തുടക്കമായി. ഒരു പരീക്ഷണാടിസ്ഥാന അടിസ്ഥാാനത്തിലാണ് ഈ നീക്കം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസാത്ത്) ഇക്കാര്യത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്.

മാനുഷിക കഴിവുകള്‍ ശാക്തീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും തൊഴില്‍ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സൗദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികള്‍ക്കനുകൂലമായ ഇത്തരം പരിഷ്‌കരണ നടപടികള്‍ അധികൃതര്‍ കൊണ്ടുവന്നിട്ടുള്ളത്.

നേരത്തെ റീഎന്‍ട്രി വിസ, അന്തിമ എക്സിറ്റ് വിസ എന്നിവ നല്‍കാനുള്ള അധികാരം തൊഴിലുടമയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തില്‍ വന്ന ലാന്‍ഡ്മാര്‍ക്ക് ലേബര്‍ റിഫോം ഇനിഷ്യേറ്റീവ് (എല്‍ആര്‍ഐ) തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ബന്ധം ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് സഹായിച്ചതായാണ് വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.