1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2020

സ്വന്തം ലേഖകൻ: യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ഐ.സി.എ അനുമതി ലഭിക്കാത്തതിനാൽ മടക്കയാത്ര വൈകുന്ന പ്രവാസികൾക്ക്​ ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്​.

പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിമാനക്കമ്പനികൾക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ്​ ഇക്കാര്യം പറയുന്നത്​. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. പാക്കിസ്ഥാൻ ഇൻറർനാഷണൽ എയർലൈൻസ് (പി.ഐ.എ), ടർക്കിഷ് എയർലൈൻ, മിഡിൽ ഈസ്​റ്റ്​ എയർലൈൻ എന്നിവയുടെ ട്രാവൽ ഏജൻസികൾക്ക്​ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ ലഭിച്ചു.

എന്നാൽ, എയർ ഇന്ത്യക്ക് ഇതുവരെ അറിയിപ്പ്​ ലഭിച്ചിട്ടില്ല. അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ്​ പരിശോധന ഫലം വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല. ഐസിഎ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുന്നവർക്കു മാത്രമായിരുന്നു ഇതുവരെ അനുമതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.