1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2020

സ്വന്തം ലേഖകൻ: ജനുവരി മൂന്നിനു അബുദാബിയിലെ സ്കൂളുകളിൽ നേരിട്ട് എത്തി പഠിക്കുന്ന (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സൗജന്യ കോവി‍ഡ് പരിശോധനയ്ക്ക് വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.

പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ജീവനക്കാരെ മാത്രമേ സ്കൂളിൽ പ്രവേശിപ്പിക്കൂ. ഭിന്നശേഷിക്കാർക്കും ഇ–ലേണിങ് തുടരുന്നവർക്കും ഇളവുണ്ട്. കാലാവധിയുള്ള എമിറേറ്റ്സ് ഐഡിയും സ്കൂൾ കോഡുമായി അതതു പ്രദേശത്തെ ദേശീയ പരിശോധനാ കേന്ദ്രത്തിലെത്തിയാൽ സൗജന്യമായി പരിശോധിക്കും.

സ്കൂളുമായി ബന്ധപ്പെട്ട് കോ‍ഡ് നമ്പറും സ്ഥലവും സമയവും എടുത്ത ശേഷമേ പരിശോധനയ്ക്കു പോകാവൂ. നിശ്ചിത ദിവസത്തിനകം പരിശോധന നടത്താത്തവർ സ്വന്തം ചെലവിൽ പരിശോധിച്ച് റിപ്പോർട്ട് ഹാജരാക്കേണ്ടിവരും. ഇന്നലെ മുതൽ ജനുവരി 3 വരെയാണ് പരിശോധനാ സമയം. ജനുവരിയിൽ എല്ലാ വിദ്യാർഥികൾക്കും അനുമതി നൽകിയെങ്കിലും ഇ–ലേണിങ് വേണ്ടവർക്കു തുടരാമെന്ന് അഡെക് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.