1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് അബുദാബി, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ പോകുന്ന പ്രവാസികൾ കൊവിഡ്–19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു.

അബുദാബി വിമാനത്താവളത്തിലൂടെ പോകുന്നവർ 96 മണിക്കൂറിനുള്ളിലെ റിപോർട്ടും ഷാർജയിലൂടെ പോകുന്നവർ 48 മണിക്കൂറിനുള്ളിലെ റിപോർട്ടുമാണു ഹാജരാക്കേണ്ടത്.

ഇൗ മാസം 21 മുതൽ പുതിയ നിമയം പ്രാബല്യത്തിൽ വരും. യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ ഇക്കാര്യം ട്വീറ്റ് ചെയ്തത്. നേരത്തെ വിമാനത്താവളത്തിൽ നടത്തുന്ന റാപിഡ് പരിശോധന നെഗറ്റീവായാൽ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു.

അതേസമയം, ഇന്ത്യയിൽ നിന്ന് വരുന്നവർ 96 മണിക്കൂറിനുള്ളിലെ കൊവിഡ്–19 നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, യുഎഇ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന നടത്തുകയും 48 മണിക്കൂറിനുള്ളിൽ ഫലം നൽകുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.