1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2017

സ്വന്തം ലേഖകന്‍: നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അമിതമായ നിക്ഷേപം, 13 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്. 9.72 ലക്ഷം ആളുകള്‍ 13.33 ലക്ഷം അക്കൗണ്ടുകളിലായി നിക്ഷേപിച്ച 2.89 ലക്ഷം കോടിയുടെ ബാങ്ക് നിക്ഷേപങ്ങളാണ് സംശയത്തിന്റെ നിഴലിലുള്ളത്.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍. ആകെ 2.89 ലക്ഷം കോടി രൂപ നിക്ഷേപിച്ച 9.72 ലക്ഷം പേരാണ് നിരീക്ഷണ വലയത്തിലുള്ളത്. ഇവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കുകയാണ്.

നിരോധിക്കപ്പെട്ട 15.44 ലക്ഷം കോടി മൂല്യമുള്ള 500, 1000 രൂപ കറന്‍സികളില്‍ 15.28 കോടിയുടെ നോട്ടുകളും തിരിച്ചെത്തിയെന്നാണു റിസര്‍വ് ബാങ്ക് കണക്ക് വ്യക്തമാക്കുന്നത്. നോട്ട് നിരോധിച്ചതുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എത്തിയ നോട്ടുകളുടെ കണക്കാണിത്. അനധികൃതമായി പണമുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ നോട്ടുനിരോധനം ആദായനികുതി വകുപ്പിനെ സഹായിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.