1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2015

എയര്‍ ഏഷ്യ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്ത് നിന്നും ബ്രിട്ടീഷുകാരനായ ചൊയ് ചി മാന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഇയാളുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ഫോറിന്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 28ന് ഇന്‍ഡോനേഷ്യയില്‍നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന യാത്രാ വിമാനം തകര്‍ന്നായിരുന്നു ചൊയ് ചി ഉള്‍പ്പെടെ 162 പേര്‍ മരിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം സംഭവിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍ എത്തിച്ചേര്‍ന്നത്.

മൃതദേഹം തിരിച്ചറിഞ്ഞ ഉടന്‍ ചൊയ് ചി മാന്റെ കുടുംബത്തെ വിവരമറിയിച്ചെന്ന് ഫോറിന്‍ ഓഫീസില്‍നിന്ന് അറിയിച്ചു.

ഇയാള്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണുള്ളതെങ്കിലും സിംഗപ്പൂരിലാണ് ഇയാള്‍ സ്ഥിരതാമസമാക്കിയത്. മകള്‍ക്കൊപ്പമായിരുന്നു ഇയാള്‍ യാത്ര ചെയ്തിരുന്നതെന്നാണ് സൂചന. അപകടം നടന്ന് കാലം ഇത്രയായിട്ടും 47 മൃതദേഹങ്ങള്‍ മാത്രമാണ് ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.