1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2018

സ്വന്തം ലേഖകന്‍: തിരുവനന്തപുരം, മാലദ്വീപ് എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി; വെലാന വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ അപകടം. നിര്‍മാണത്തിലിരിക്കുന്ന പുതിയ റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു.

ഇറങ്ങിയ റണ്‍വേയില്‍ കിടന്നിരുന്ന ടാര്‍പോളിനില്‍ ചക്രം കുടുങ്ങി വിമാനം നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എയര്‍ ഇന്ത്യയുടെ എഐ 263 320നിയോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ സഞ്ചരിച്ച 136 യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

വിമാനത്തിലെ രണ്ടു ടയറുകള്‍ അപകടത്തില്‍ തകര്‍ന്നു. വിമാനത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയതായും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അറിയിച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.