1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2018

സ്വന്തം ലേഖകന്‍: കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്‍വലിച്ചു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായ കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ പിന്‍വലിച്ചത്. ദുബായില്‍ നിന്നും എയര്‍ ഇന്‍ഡ്യ ഗള്‍ഫ് മേഖലാ മാനേജര്‍ മൊഹിത് സെയിനാണ് ഇക്കാര്യം അറിയിച്ചത്.

ഇതു സംബന്ധമായ അറിയിപ്പ് മുംബൈയിലെ എയര്‍ ഇന്ത്യാ ഓഫീസില്‍ നിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
12 വയസുവരെയുള്ള കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സ് 30 കിലോയില്‍നിന്നും 20 കിലോയാക്കി കുറച്ച നടപടിയാണ് പിന്‍വലിച്ചിരിക്കുന്നത്. മസ് കറ്റിലെ എയര്‍ ഇന്ത്യയുടെ ഓഫീസില്‍നിന്ന് വ്യാഴാഴ്ച അയച്ച കത്തിലാണ് ഏപ്രില്‍ രണ്ടുമുതല്‍ പ്രാബല്യത്തിലായ അറിയിപ്പ് വന്നത്.

നിലവില്‍ ടിക്കറ്റുകള്‍ എടുത്തിട്ടുള്ള യാത്രക്കാര്‍ക്കു 30 കിലോ ബാഗേജ് അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രതിസന്ധി നിലനില്‍ക്കുകമ്പോള്‍ എ യര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തീരുമാനം മലയാളി യാത്രക്കാര്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.