1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2019

സ്വന്തം ലേഖകൻ: ചൈനയില്‍ വിമാനം പാലത്തിനടിയില്‍ കുടുങ്ങി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്. വിഡിയോയിൽ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയിൽ കുടുങ്ങുന്നത് കാണാം.

ചൈനയിലെ ഹാർബിനിലാണ് സംഭവം. മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്. വിഡിയോയിൽ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയിൽ കുടുങ്ങുന്നത് കാണാം. പിന്നീട് ഡ്രൈവർ ഇത് പുറത്തെടുക്കാൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാൽ റോഡിലൂടെ പോകുന്ന വിമാനം ഇന്റർനെറ്റിൽ വൻ ഹിറ്റായി കഴിഞ്ഞു. വിഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് പേർ ഷെയർ ചെയ്തിട്ടുണ്ട്. പൊളിക്കാൻ കൊണ്ടുപോകുന്ന വിമാനമാണ് കുടുങ്ങിയത്. ഒടുവില്‍ ട്രക്കിന്‍റെ ടയറുകളുടെ നീളം കുറച്ചാണ് ഒടുവില്‍ പാലത്തിനടയില്‍ കുടുങ്ങിയ വിമാനം രക്ഷിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.