1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2020

സ്വന്തം ലേഖകൻ: കൊറോണക്കാലത്തെ വീട്ടിലിരിപ്പിന്റെ മുഷിപ്പിനിടയിലും സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് വീഡിയോയായിരുന്നു ട്രം‌പ് ആമിനത്താത്ത ശൈലിയിൽ മാപ്പിളപ്പാട്ട് പാടുന്നത്. അജ്മല്‍ സാബു എന്ന ചങ്ങനാശ്ശേരിക്കാരനാണ് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ചത്. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് മാപ്പിളപ്പാട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്.

റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയും അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോള്‍ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഈ വീഡിയോ കണ്ടവര്‍ പൊട്ടിച്ചിരിച്ചു. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെക്കൊണ്ട് ആമിനത്താത്ത എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടിച്ചും അജ്മല്‍ ഞെട്ടിച്ചിരിക്കുകയാണ്.

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റര്‍ കൂടിയാണ് അജ്മല്‍.സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ അജ്മല്‍ പ്രവര്‍ത്തിക്കാത്ത മേഖലകള്‍ കുറവാണ്.മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേഴ്സ് ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.