1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2018

സ്വന്തം ലേഖകന്‍: ‘അച്ഛേ ദിന്‍’ കഴിഞ്ഞു; ഇനി ‘അജയ്യ ഭാരതം, അടല്‍ ബിജെപി’; പുതിയ മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പില്‍ അങ്കംകുറിക്കാന്‍ ബിജെപി. പുതിയ മുദ്രാവാക്യം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്. മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങാനും യോഗം തീരുമാനിച്ചു.

അടുത്ത 50 വര്‍ഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയും മുറുകെപിടിച്ചു കൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കുള്ള ആദരവു കൂടിയായാണു പുതിയ മുദ്രാവാക്യം.

മുഖത്തോടു മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്നാണ് ഇതു തെളിയിക്കുന്നത്. ചെറുപാര്‍ട്ടികള്‍ പോലും സഖ്യത്തില്‍ കോണ്‍ഗ്രസിനെ നേതൃനിരയിലേക്കു വരാന്‍ അനുവദിക്കില്ല. രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കുകയാണു തന്റെ ലക്ഷ്യം. ലാളിത്യത്തിലൂന്നിയായിരിക്കും അതിനുള്ള പ്രവര്‍ത്തനങ്ങള്‍,’ മോദി പറഞ്ഞു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.