1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2017

സ്വന്തം ലേഖകന്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം പുറത്ത്. ഐ.എസ് തന്നെയാണ് അവരുടെ മാധ്യമം വഴി 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശം പുറത്തുവിട്ടത്.അമേരിക്കക്കും ജപ്പാനുമെതിരായ ഉത്തര കൊറിയയുടെ ഭീഷണിയെയും ഇറാഖിലെ മൂസില്‍ ഉള്‍പ്പെടെയുള്ള ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെയും കുറിച്ചും സന്ദേശത്തില്‍ പരമാര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സിറിയയിലെ റഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ശബ്ദ സന്ദേശത്തി!ന്റെ ആധികാരികതയെക്കുറിച്ച് പരിശോധിച്ചു വരുകയാണെന്നും ബഗ്ദാദി മരണപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും യു.എസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. ബഗ്ദാദി കൊല്ലപ്പെട്ടതായി നിരവധി തവണ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇറാഖിലെ മൂസില്‍ ഐഎസില്‍ നിന്ന് സൈന്യം തിരിച്ചു പിടിച്ചപ്പോള്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന്ന്‍ െട്ടന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ബഗ്ദാദിയുടെ തലക്ക് യു.എസ് 2.5 കോടി ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. സംഘടനയുമായി ബന്ധമുള്ള മാധ്യമ സ്ഥാപനം പുറത്തുവിട്ട ക്ലിപ്പിന്റെ കൃത്യമായ തീയതി വ്യക്തമല്ല. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് ബഗ്ദാദിയുടെ ഓഡിയോ ക്ലിപ് പുറത്തിറങ്ങുന്നത്. അമേരിക്ക, ഉത്തര കൊറിയ സംഘര്‍ഷത്തെക്കുറിച്ചുള്ള ബഗ്ദാദിയുടെ പരാമര്‍ശമാണ് പുതിയ ശബ്ദ സന്ദേശത്തിന്റെ ശ്രദ്ധേയമായ ഭാഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.