1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 17,328 പേര്‍ക്ക് കൂടി കോവിഡ്. 24 മണിക്കൂറിനിടെ 1,16,354 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89. ഇതുവരെ ആകെ 2,04,04,806 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 9719 ആയി. ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ

തിരുവനന്തപുരം 2468
മലപ്പുറം 1980
പാലക്കാട് 1899
കൊല്ലം 1787
എറണാകുളം 1769
തൃശൂര്‍ 1582
കോഴിക്കോട് 1497
ആലപ്പുഴ 1212
കോട്ടയം 822
കണ്ണൂര്‍ 684
കാസർകോട് 520
പത്തനംതിട്ട 472
ഇടുക്കി 395
വയനാട് 241

നെഗറ്റീവായവർ

തിരുവനന്തപുരം 2236
കൊല്ലം 1029
പത്തനംതിട്ട 1294
ആലപ്പുഴ 949
കോട്ടയം 802
ഇടുക്കി 489
എറണാകുളം 1778
തൃശൂര്‍ 1537
പാലക്കാട് 5108
മലപ്പുറം 4951
കോഴിക്കോട് 1848
വയനാട് 405
കണ്ണൂര്‍ 898
കാസർകോട് 679

രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 1007 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2291, മലപ്പുറം 1904, പാലക്കാട് 1199, കൊല്ലം 1777, എറണാകുളം 1736, തൃശൂര്‍ 1572, കോഴിക്കോട് 1487, ആലപ്പുഴ 1200, കോട്ടയം 795, കണ്ണൂര്‍ 611, കാസർകോട് 509, പത്തനംതിട്ട 459, ഇടുക്കി 379, വയനാട് 221 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം 10, കണ്ണൂര്‍ 9, തൃശൂര്‍, കാസർകോട് 8 വീതം, വയനാട് 7, പാലക്കാട് 6, കൊല്ലം 4, പത്തനംതിട്ട 2, കോഴിക്കോട് 1 വീതം. ഇതോടെ 1,67,638 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 24,40,642 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 6,69,815 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,34,890 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 34,925 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2649 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ഹോട്സ്‌പോട്ടില്ല, 2 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 870 ഹോട്സ്‌പോട്ടുകളാണുള്ളത്.

അതിനിടെ രാജ്യത്ത പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശവാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,20,529 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 3,380 പേര്‍ മരിച്ചു. 1,97,894 പേരാണ് ഇന്നലെ രോഗമുക്തരായത്. കഴിഞ്ഞ 58 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗികളാണ് എണ്ണമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. 2,86,94,879 പേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചു. 2,67,95,549 പേര്‍ രോഗമുക്തരായി. 3,44,082 പേര്‍ മരിച്ചു. 15,55,248 ആണ് നിലവില്‍ രാജ്യത്തെ സജീവ രോഗികള്‍.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന രോഗികള്‍ രണ്ട് ലക്ഷത്തില്‍ താഴെയെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സജീവ രോഗികളഇല്‍ 80,745 പേര്‍ കൂടി കുറഞ്ഞു. രോഗമുക്തി നിരക്ക് 23ാം ദിവസമാണ് പുതിയ കേസുകളേക്കാള്‍ കുറവ് രേഖപ്പെടുത്തുന്നത്. ദേശീയ രോഗമുക്തി നിരക്ക് 93.38% ആയി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 6.99 ശതമാനത്തിലായി. പ്രതിദിന നിരക്ക് 5.78 ശതമാനമായി താഴ്ന്നു. തുടര്‍ച്ചയായി 12ാം ദിവസമാണ് പ്രതിദിന ടിപിആര്‍ 10 ശതമാനത്തില്‍ താഴെയെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.