1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

ഭാരത സഭയുടെ അഭിമാനം വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈസ്റ്റ് ഹാമില്‍ ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി സൌത്ത് ഹാളില്‍ 41 വില്ലിയെഴ്സ് റോഡിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ജൂലൈ 19 മുതല്‍ 27 വരെ പരിശുദ്ധ ജപമാല സമര്‍പ്പണവും അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടന്നു വരുന്നു.

വിശുദ്ധ അല്‍ഫോന്‍സാമ്മുടെ ചരമ ദിനമായ ജൂലൈ 28നു തിരുനാള്‍ കൊണ്ടാടുന്നു. വൈകിട്ട് മൂന്നിന് സൌത്ത്ഹാളില്‍ സെന്റ് ആന്‍സേലംസ് ദേവാലയത്തില്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ നടക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും വാഴ്വും തുടര്‍ന്ന് നേര്‍ച്ച വിതരണവും നടക്കും.

തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്ക ശുശ്രൂഷകളിലും തിരുനാളിലും പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അന്‍സേല്‍മിലുള്ള പ്രാര്‍ഥനാ ഗ്രൂപ്പുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.