1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2018

സ്വന്തം ലേഖകന്‍: ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു; സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്. സൂസി ഗണേശനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടംഗിനിടെ സംവിധായകന്‍ മോശമായി പെരുമാറിയെന്ന് അമല വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ശരീരത്തില്‍ സ്പര്‍ശിക്കാന്‍ സൂസി ഗണേശന്‍ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് നിന്നതെന്നും അമല വിവരിച്ചു. വളരെയധികം മാനസിക പീഡനം നേരിടേണ്ടി വന്നു. ലീനയുടെ പരാതിയും സത്യമാണെന്നാണ് അമല പറയുന്നത്. നേരത്തെ ലീനയുടെ പരാതി ദുരുദ്ദേശത്തോടെ ആണെന്നായിരുന്നു സൂസി ഗണേശന്റെ പ്രതികരണം.

വാര്‍ത്ത വന്നതിന് ശേഷം സൂസി ഗണേശനും ഭാര്യയും തന്നെ വിളിച്ചിരുന്നെന്നും ഇരുവരും ചേര്‍ന്ന് തന്നോട് മോശമായി പെരുമാറിയെന്നും അമല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2015 ല്‍ സുസി ഗണേശന്റെ പേരു വെളിപ്പെടുത്താതെ ഈ സംഭവം ലീന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. മീ ടൂ ക്യാമ്പയിന്‍ തരംഗമായപ്പോഴാണ് ലീന സംവിധായകന്റെ പേര് വെളിപ്പെടുത്തിയത്.

2005 ല്‍ ചാനല്‍ പരിപാടിക്ക് ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണ് സുസി ഗണേശന്‍ തന്നോട് മോശമായി പെരുമാറിയതെന്ന് ലീന ആരോപിക്കുന്നു. വീട്ടില്‍ വിടാമെന്നു പറഞ്ഞു കാറില്‍ കയറ്റി. കാര്‍ നീങ്ങിയ ഉടന്‍ ഗണേശന്‍ അയാളുടെ വീട്ടിലേക്കു പോകാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ഡോറുകള്‍ ലോക്ക് ചെയ്തു. തന്റെ ഫോണ്‍ എടുത്ത് വലിച്ചെറിഞ്ഞു. കൈവശമുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് സ്വയം മുറിവേല്‍പിക്കുമെന്നു പറഞ്ഞതോടെയാണ് ഗണേശന്‍ പിന്‍മാറിയതെന്നും ലീന വെളിപ്പെടുത്തിയിരുന്നു.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.