1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2021

സ്വന്തം ലേഖകൻ: നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായ ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോള്‍ഫ് റിസോര്‍ട്ട് സ്വന്തമാക്കിയിരിയ്ക്കുകയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനി. കണ്‍ട്രി ക്ലബ് സമുച്ചയം സ്റ്റോക് പാര്‍ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) സ്വന്തമാക്കിയത്.

റിലയന്‍സിന്റെ ഉപസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിങ്‌സ് ലിമിറ്റഡാണ് സ്റ്റോക് പാര്‍ക്ക് ലിമിറ്റഡിന്റെ മുഴുവന്‍ ഓഹരികളും വാങ്ങിയത്. ബക്കിങ്ങാംഷറിലാണ് സ്റ്റോക് പാര്‍ക്ക്. രണ്ട് ജയിംസ് ബോണ്ട് ചിത്രങ്ങളടക്കം പല ഹോളിവുഡ് സിനിമകള്‍ക്കും ഇവിടം പശ്ചാത്തലമായിട്ടുണ്ട്. ഷീന്‍ കോണറിയുടെ ഗോള്‍ഡ് ഫിംഗര്‍ (1964), പിയേഴ്‌സ് ബ്രോസ്‌നന്റെ ടുമാറോ നെവര്‍ ഡൈസ് (1994) എന്നിവ സ്റ്റോക്ക് പാര്‍ക്കിലാണ് ചിത്രീകരിച്ചത്.

ഈ ആഡംബര സൗധത്തിന് 900 വര്‍ഷം പഴക്കമാണ് കണക്കാക്കുന്നത്. 1908 വരെ ഇത് ഒരു സ്വകാര്യ വസതിയായിരുന്നു. പിന്നീട് ആഡംബര ഹോട്ടലും ഗോള്‍ഫ് കോഴ്‌സും ടെന്നിസ് കോര്‍ട്ടുകളും പൂന്തോട്ടങ്ങളുമൊക്കെയായി പ്രവര്‍ത്തിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.