കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികതയോടുള്ള കാഴ്ച്ചപ്പാടില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 1988 മുതല്‍ 2013 വരെയുള്ള 25 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ദേശീയ കുടുംബ വളര്‍ച്ച സര്‍വ്വെ പുറത്തുവിട്ടത്.
കഴിഞ്ഞ 25 വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 19 വയസ്സ് പ്രായമായ ആണ്‍കുട്ടികള്‍ക്കിടയില്‍ 14 ശതമാനവും പെണ്‍കുട്ടികള്‍ക്കിടയില്‍ 22 ശതമാനവും ലൈം ഗികത കുറഞ്ഞു. 201113 കാലയളവില്‍ 44 ശതമാനം പെണ്‍കുട്ടികളും 47 ശതമാനം ആണ്‍കുട്ടികളും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഈ പഠനം വെളിപ്പെടുത്തുന്നു. 1988ല്‍ 60 ശതമാനം കൗമാരപ്രായക്കാരായ ആണ്‍കുട്ടികളും 51 ശതമാനം കൗമാരപ്രായക്കാരായ പെണ്‍കുട്ടികളും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്.
19 വയസ്സുകാരില്‍ മൂന്നില്‍ രണ്ടുപേരും ഒരുതവണയെങ്കിലും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
കൗമാരക്കാര്‍ക്കിടയിലെ ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1987ല്‍ 1000 പേരില്‍ 96 കൗമാരക്കാര്‍ ഗര്‍ഭിണികളാകുന്നത് 2013ല്‍ ഇത് 27 ആയി കുറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല