1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2018

സ്വന്തം ലേഖകന്‍: സാങ്കേതിക തകരാര്‍; ജി20 ഉച്ചകോടിയ്ക്കായി പുറപ്പെട്ട ആംഗല മെര്‍ക്കലിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ബുവേനോസ് ആരീസിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കൊളോംഗില്‍ നിലത്തിറക്കി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് എ340 വിമാനം തിരിച്ചിറക്കിയത്. മെര്‍ക്കലും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ബെര്‍ലിനില്‍ നിന്ന് പുറപ്പെട്ട വിമാനം നെതര്‍ലന്‍ഡ്‌സിന് മുകളിലൂടെ പോകവേയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. സാങ്കേതിക പ്രശ്‌നമുണ്ടെന്നും വിമാനം അടിയന്തരമായി തിരിച്ച് മടങ്ങുകയാണെന്നും പൈലറ്റ് വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നു അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ജര്‍മനിയിലെ കൊളോംഗ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

മെര്‍ക്കലിനൊപ്പം ധനമന്ത്രി ഒലാഫ് ഷോള്‍സും വിമാനത്തിലുണ്ടായിരുന്നു. മെര്‍ക്കല്‍ പിന്നീട് ബോണിലെ ഹോട്ടലിലേക്ക് ബസില്‍ തിരിച്ചു. വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ മെര്‍ക്കല്‍ അര്‍ജന്റീനയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.