1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രോപ്പോലീത്ത ഇന്ന് കാര്‍ഡിഫില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രാര്‍ത്ഥനയും 2.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കാലം ചെയ്ത എബ്രഹാം മോര്‍ ക്ലിമ്മിസ് മെത്രോപ്പോലീത്തയുടെ പത്താം ശ്രാദ്ധ പെരുനാളിനോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തും.

വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ പ്രാര്‍ത്ഥനയിലും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സൗത്ത് വെയില്‍സ് സെന്റ് ജോണ്‍സ് ക്‌നാനായ ഇടവകയുടെ വികാരി ഫാ. സജി എബ്രഹാം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.