1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2015

ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടുന്നതിനായി തയാറെടുപ്പുകള്‍ നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പം സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും. ഇന്ന് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഇംഗ്ലണ്ട് ടീമിനൊപ്പം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കണ്ടത്.

ഓസ്‌ട്രേലിയയിലെ മിന്നല്‍പ്പിണര്‍ ബൗളര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ ബൗളിംഗുകളെ എങ്ങനെ നേരിടാമെന്നാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ അര്‍ജുന്റെ ബൗളിംഗിലൂടെ ഇംഗ്ലണ്ട് ടീം പരിശീലനിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ആഷസ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ്.

അര്‍ജുന് ബൗളിംഗ് തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ഇംഗ്ലണ്ടിന്റെ ബൗളിംഗ് പരിശീലകനുമുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ നായകന്‍ അലിസ്റ്റര്‍ കുക്ക്, ബെന്‍ സ്റ്റോക്ക്‌സ് തുടങ്ങിയവര്‍ക്ക് വേണ്ടിയായിരുന്നു അര്‍ജുന്‍ പന്തെറിഞ്ഞത്. ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.