1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2015

സ്വന്തം ലേഖകന്‍: അശോഭ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെ ഒമാന്‍ സര്‍ക്കാര്‍ രാജ്യത്ത് അതി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട അശോഭ ചുഴലിക്കാറ്റ് അതിവേഗത്തില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

തുടര്‍ന്ന് 24 മണിക്കൂറും സജ്ജരായിരിക്കാന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അശോഭാ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ ഒമാനിലെ തെക്കന്‍ ശര്‍ഖിയ തീരത്ത് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.

തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, മസ്‌കത്ത്, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളില്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ കാറ്റും മഴയുണ്ടാകും. ഇപ്പോള്‍ ഒമാനിലെ സൂറില്‍ നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

35 മുതല്‍ 45 നോട്ട് വേഗത കണക്കാക്കുന്ന കാറ്റ് ഗതിമാറി പോകാനും സാധ്യതകള്‍ ഏറെയുണ്ട്. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം കാറ്റ് ഒമാനിലെ തെക്കന്‍ ശര്‍ഖിയ വഴി കടന്നു പോകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും വിനോദത്തിനും ആരും കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

ആറ് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കാന്‍ സാധ്യതയുണ്ട്. മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ 24 മണിക്കൂറും സജ്ജരായിരിക്കാന്‍ മസ്‌കത്ത് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളി!ല്‍ താമസിക്കരുതെന്നും മഴവെള്ള പാച്ചില്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.