1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2012


മാര്‍ട്ടിന്‍ തെനംകാലാ

മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് ഡോര്‍സെറ്റ് പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിക്കുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡോര്‍സെറ്റില്‍ എത്തുന്ന മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം നല്‍കും. ജൂലൈ 21 ശനിയാഴ്ച രാവിലെ 8.30ന് പൂള്‍ സെന്റ് ക്ളമെന്റ്സ് പള്ളിയില്‍ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും. ശേഷം ഇടവകയിലെ ആധ്യാത്മിക സംഘടനകളുടെ സംയുക്ത സമ്മേളനം നടക്കും.

മെത്രാപ്പൊലീത്തയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭരണസമിതി അറിയിച്ചു. സ്വീകരണ ചടങ്ങിലും വിശുദ്ധ കുര്‍ബാനയിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ മലങ്കര സഭാവിശ്വാസികളെയും ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭരണസമിതിയ്ക്കു വേണ്ടി ഇടവക വികാരി റവ ഫാദര്‍ വര്‍ഗീസ് ടി മാത്യു അറിയിച്ചു.

മേല്‍വിലാസം

St. Clements Church
55, Kinson Avenue
Poole, BH153 PH

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.