ലോകമെങ്ങും അറിയപ്പെടുന്ന വചനപ്രഘോഷകനും കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന് പുത്തനുണര്‍വും മാനവും നല്‍കിയ സന്യാസിവര്യനുമായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച യഹോവായിരേ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. സുവിശേഷ പ്രഘോഷണം വഴി ഭാരതത്തിലും ലോകമെങ്ങും അനേകരെ മാനസാന്തരത്തിലേക്കും ദൈവമാര്‍ഗത്തിലേക്കും നയിച്ച ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ സംഭവിക്കുന്ന ഓരോ അത്ഭുതങ്ങള്‍ക്കും രോഗശാന്തികള്‍ക്കും ജനലക്ഷങ്ങള്‍ സാക്ഷിയാണ്.
യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ.മാത്യു നായ്ക്കംപറമ്പില്‍ നടത്തുന്ന ശുശ്രൂഷകളില്‍ പങ്കാളികളാകാനുള്ള അപൂര്‍വ ഭാഗ്യമാണ് യു കെ മലയാളികള്‍ക്ക് ലഭ്യമായിരിക്കുന്നത്. നോട്ടിങ്ഹാമിലെ എഫ് എം അരീനയില്‍ നടക്കുന്ന ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഒമ്പതിനായിരം പേര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
നവംബര്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഇതേ വേദിയില്‍ നടത്തുമ്പോള്‍ ലോക പ്രശസ്ത വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.ജൂലൈ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കുന്നത് അത്ഭുത വിടുതല്‍ ശുശ്രൂഷകനും അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ഫാ. ഡൊമിനിക്വ വാളംമനാലാണ്.
ജൂലൈ മാസത്തിലെ കണ്‍വെന്‍ഷന്‍ വേദി കവന്‍ട്രിയിലെ സ്‌റ്റോണ്‍ ലീ പാര്‍ക്കാണ്.
വിലാസം: Stoneleigh Park, CV8 2LZ











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല