1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

സ്വന്തം ലേഖകന്‍: അമിത നികുതി ചുമത്തിയ സര്‍ക്കാരിനെതിരെ വ്യതസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രിയയിലെ വേശ്യാലയ നടത്തിപ്പുകാര്‍. ഇടപാടികാര്‍ക്ക് സൗജന്യ സേവനം നല്‍കിയാണ് വേശ്യാലയ നടത്തിപ്പുകാരുടെ പ്രതിഷേധം.

സാല്‍സ്ബര്‍ഗിലെ വന്‍കിട വേശ്യാലയമാണ് അമിത നികുതിക്കെതിരെ സൗജന്യ സേവനമെന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഇടപാടുകാര്‍ക്ക് പ്രവേശനവും മദ്യവും ലൈംഗിക സേവനവും സൗജന്യമാണെന്ന അറിയിപ്പിനെത്തുടര്‍ന്ന് വേശ്യാലയത്തിനു മുന്നില്‍ ഉന്തും തള്ളും തുടങ്ങിയതായാണ് വാര്‍ത്ത.

വേശ്യാലയത്തിന്റെ ഉടമയായ ഹെര്‍മന്‍ മ്യുളര്‍ മാസം പതിനായിരം യൂറോ വരെ സ്വന്തം കയ്യില്‍നിന്നു മുടക്കിയാണ് സൗജന്യ സേവന സമരം നടത്തുന്ന ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നത്. ഓസ്ട്രിയയിലും ജര്‍മനിയിലുമുള്ള നാലു നഗരങ്ങളില്‍ വേശ്യാലയങ്ങള്‍ നടത്തുന്ന മ്യൂളര്‍ അധികൃതര്‍ അന്യായ നികുതിയും നിയന്ത്രണങ്ങളും ചുമത്തുകയാണെന്ന് ആരോപിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സാല്‍സ്ബര്‍ഗില്‍ മാത്രം 50 ലക്ഷം യൂറോയാണു നികുതിയായി നല്‍കിയതെന്നാണ് മ്യൂളറുടെ വാദം. അമിത നികുതിയുടെ കാര്യത്തില്‍ ഒരു തീരുമാനമാകും വരെ നികുതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് മ്യൂളര്‍. ഇക്കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം ആകരുതെ എന്ന പ്രാര്‍ഥനയില്‍ ഇടപാടുകാരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.