1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2021

സ്വന്തം ലേഖകൻ: ഗ്രീൻ ഷീൽഡുള്ളവർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ഹോം ക്വാറന്റീൻ വേണ്ടെന്നു ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. അതേസമയം, സമ്പർക്കത്തിൽ വന്നാൽ ആദ്യ ദിവസവും ഏഴാം ദിവസവും പി.സി.ആർ ടെസ്ററ് നടത്തണം. പുതിയ വ്യവസ്ഥകൾ ഒക്ടോബർ 15ന് പ്രാബല്യത്തിൽ വരും.

ഗ്രീൻ ഷീൽഡ് ഇല്ലാത്തവർ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. ഇതുവരെ 10 ദിവസമായിരുന്നു ക്വാറന്റീൻ. ഇവരും ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആർ ടെസ്റ്റ്‌ നടത്തണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ടെസ്റ്റ്‌ നടത്തണം. ഒക്ടോബർ 15ന് മുമ്പ് സമ്പർക്കം സ്ഥിരീകരിച്ചവർക്ക് പുതിയ വ്യവസ്ഥ ബാധകമല്ല.

അതിനിടെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ലക്ഷ്യം കാണുന്നത് വരെ തുടരും എന്ന് ബഹ്റൈന്‍ നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. വലീദ് അൽ മാനിഅ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് വരെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിച്ചു.

മിലിട്ടറി ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് സെൻറർ ഫോർ മെഡിക്കൽ റിസർച് ആൻഡ് ട്രെയിനിങ്ങിൽ സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അര്‍ഹരായവര്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. ഇതിന് ആവശ്യമായ രജിസറ്റട്രേഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അര്‍ഹരായവര്‍ രജിസ്റ്റർ ചെയ്ത് വാക്സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് വഴി ബി അവെയർ ആപ്പിൽ ഷീല്‍ഡിന്‍റെ നിറം പച്ചയില്‍ നിന്നും മഞ്ഞയായി മാറും. ബുസ്റ്റര്‍ സ്വീകരിക്കാന്‍ സമയം ആയെന്ന ഓര്‍മപ്പെടുത്തല്‍ ആണ് ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.