1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2021

സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ ഗ​ൾ​ഫ്​ എ​യ​റും ഒ​ഴി​വാ​ക്കി. ആ​റു​ വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള​വ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ്ടെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ അ​റി​യി​ച്ചു. എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും ചൊ​വ്വാ​ഴ്​​ച ത​ന്നെ കു​ട്ടി​ക​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന കാ​ര്യം ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നാ​ണ്​ പ​രി​ഹാ​ര​മാ​യ​ത്. തി​ങ്ക​ളാ​ഴ്​​ച കോ​ഴി​ക്കോ​ടു​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ നാ​ലു​ കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ പു​തി​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ ബ​ഹ്​​റൈ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പി​ൽ ആ​റ്​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ​യ​ർ​ലൈ​ൻ​സു​ക​ൾ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും നി​ബ​ന്ധ​ന ബാ​ധ​ക​മാ​ക്കു​ക​യാ​ണ്​ തു​ട​ക്ക​ത്തി​ൽ ചെ​യ്​​ത​ത്. ഇ​താ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കി​യ​ത്. ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന ആ​റ്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ സ്​​കാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ക്യു.​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്.

ബു​ധ​നാ​ഴ്​​ച കൊ​ച്ചി​യി​ൽ​നി​ന്ന്​ വ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ ഏ​താ​നും പേ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​ത്​ പ്ര​ശ്​​ന​മാ​യി​രു​ന്നു. വീ​ണ്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വ​രു​ത്തി ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത ശേ​ഷം മാ​ത്ര​മാ​ണ്​ ഇ​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​ട​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ക്യു.​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​താ​ണെ​ന്ന്​ യാ​ത്ര​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ എ​യ​ർ​ലൈ​ൻ​സ്​ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.