1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2021

സ്വന്തം ലേഖകൻ: ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ ധാ​ര​ണ​യി​ലെ​ത്തു​ന്ന ല​ഘു​വാ​യ ട്രാ​ഫി​ക്​ അ​പ​ക​ട​ങ്ങ​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന പ​രി​ഹ​രി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണം. ഇ-​ട്രാ​ഫി​ക് ആ​പ്​ വ​ഴി അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ​ന്ന​ദ്ധ​ത പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ ട്രാ​ഫി​ക് ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ്​ അ​ബ്​​ദു​ൽ​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രാ​ഴ​്​​ച മു​മ്പാ​ണ്​ പു​തി​യ സം​വി​ധാ​നം ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ഇ-​ഗ​വ​ൺ​മെൻറ്​ അ​തോ​റി​റ്റി, ബ​ഹ്​​റൈ​ൻ ഇ​ൻ​ഷു​റ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും സ​മ​യ​ലാ​ഭ​ത്തി​നും പു​തി​യ സം​വി​ധാ​നം സ​ഹാ​യി​ക്കും. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ മു​ഖേ​ന കേ​സു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ മേ​ൽ​നോ​ട്ട​മു​ണ്ടാ​കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു.

എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന്​ ഇ​ത്​ ഉ​റ​പ്പാ​ക്കും. അ​തേ​സ​മ​യം, ഇ​രു​ക​ക്ഷി​ക​ളും പ​ര​സ്​​പ​ര ധാ​ര​ണ​യി​ൽ എ​ത്താ​ത്ത അ​പ​ക​ട​ങ്ങ​ൾ ഡി​പ്പാ​ർ​ട്ട്​​മെൻറ്​ നേ​രി​ട്ട്​ കൈ​കാ​ര്യം ചെ​യ്യും. ഇ-​ചാ​ന​ൽ വ​ഴി അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സേ​വ​നം അ​വ​ത​രി​പ്പി​ച്ച ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഇ-​ഗ​വ​ൺ​മെൻറ്​ അ​തോ​റി​റ്റി​യെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന എ​ല്ലാ ക​ക്ഷി​ക​ളും ധാ​ര​ണ​യി​ൽ എ​ത്തു​ന്ന കേ​സു​ക​ളി​ലാ​ണ്​ ഇൗ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക. ധാ​ര​ണ​യി​ൽ എ​ത്തി​യാ​ൽ ഇ- ​ട്രാ​ഫി​ക്​ മൊ​ബൈ​ൽ ആ​പ്​ വ​ഴി​യോ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല​ക്​​ട്രോ​ണി​ക് ഫോ​റം പൂ​രി​പ്പി​ച്ചോ അ​പ​ക​ടം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കു​ന്ന അ​പ​ക​ട​മാ​ണെ​ങ്കി​ൽ ഇൗ ​രീ​തി​യി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല.

അ​പ​ക​ട​ത്തി​നി​ര​യാ​യ ഡ്രൈ​വ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ, അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ഡ്രൈ​വ​ർ തെ​റ്റ് സ​മ്മ​തി​ക്ക​ണം. ഇ​തി​ന്​ ഇ-​ട്രാ​ഫി​ക്​ ആ​പ്പി​ലെ ‘Traffic Accident Acknowledgment’സേ​വ​നം ഉ​പ​യോ​ഗി​ക്കാം. അ​ല്ലെ​ങ്കി​ൽ bahrain.bh എ​ന്ന നാ​ഷ​ന​ൽ പോ​ർ​ട്ട​ൽ വ​ഴി​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​വു​ന്ന​താ​ണ്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ഡ്രൈ​വ​റാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​ത്​ കു​റ്റ​സ​മ്മ​ത​മാ​യി ക​ണ​ക്കാ​ക്കും.

തു​ട​ർ​ന്ന്, അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന​ത്തി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ ഒാ​ഫി​സി​ൽ എ​ല്ലാ ക​ക്ഷി​ക​ളും 48 മ​ണി​ക്കൂ​റി​ന​കം ഹാ​ജ​രാ​ക​ണം. ആ​ഴ്​​ച​യി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും ഇൗ ​സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ഇ-​ഗ​വ​ൺ​മെൻറ്​ അ​തോ​റി​റ്റി ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡോ. ​സ​ക്ക​രി​യ അ​ഹ്​​മ​ദ്​ അ​ൽ ഖാ​ജ പ​റ​ഞ്ഞു.

ഇ-​ട്രാ​ഫി​ക്​ ആ​പ്പി​ൽ പു​തി​യ സേ​വ​നം കാ​ണു​ന്നി​ല്ലെ​ങ്കി​ൽ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​നി​ലേ​ക്ക്​ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം. ആ​പ്പി​ൽ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത കേ​സു​ക​ളു​ടെ തു​ട​ർ വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ട്. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും ഇൗ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.