1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2019

സ്വന്തം ലേഖകന്‍: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സി.കെ.ഉണ്ണി. സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പിയുടെ ഉത്തരവ്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം.

അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച ശേഷമുള്ള സംഭവങ്ങള്‍ ഓര്‍മയില്ലെന്നും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും ഇതിനെകുറിച്ച് ഡ്രൈവറായ അര്‍ജ്ജുന് അറിയാം എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്വേഷണ സംഘത്തില്‍ ആരായിരിക്കുമെന്ന് ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.