1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2018

സ്വന്തം ലേഖകന്‍: ക്രിസ്മസ് പാപ്പയായി ഒബാമ; എത്തിയത് കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി രോഗികളായ കുട്ടികളെ കാണാന്‍. ക്രിസ്മസ് പാപ്പയായി കൈ നിറയെ സമ്മാനങ്ങളുമായി ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്തു.

മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒബാമയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചിരുന്നു.ആ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിനൊപ്പം ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

രണ്ട് പെണ്‍കുട്ടികളുടെ പിതാവായ തനിക്ക് രോഗികളായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്നുവെന്നും ആ കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ഭംഗിയായി നോക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അവിടെ കണ്ടുമുട്ടിയ എല്ലാവരും, അതാണ് ആശുപത്രിയില്‍ കണ്ട ഏറ്റവും മഹത്തായ കാര്യമെന്ന് അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ക്ലബ്ബിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി ഒബാമ എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.