1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2015

രോഗാവസ്ഥയിലായതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തെറ്റായ വാര്‍ത്ത നല്‍കിയ ബിബിസി മാപ്പ് പറഞ്ഞു. ബിബിസിയിലെ ജേര്‍ണലിസ്റ്റാണ് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ട്വീറ്റ് ചെയ്തത്. ബിബിസി ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

രാജ്ഞി ആശുപത്രിയില്‍ പോയിരുന്നെങ്കിലും ഇത് റെഗുലര്‍ ചെക്കപ്പിന് വേണ്ടി മാത്രമാണെന്നും അല്ലാതെ എലിസബത്ത് രാജ്ഞിക്ക് വേറെ അസുഖമൊന്നുമില്ലെന്നും ബക്കിംഗ്ഹാം കൊട്ടാരത്തില്‍നിന്ന് പ്രസ്താവന പുറത്തിറക്കി.

ഇതിന് പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പു പറയുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു നാളുകളായി ചാള്‍സ് രാജകുമാരനാണ് ഔദ്യോഗികമായ കൃത്യനിര്‍വഹണങ്ങള്‍ നടത്തുന്നത്. എലിസബത്ത് രാജ്ഞിയുടെ അനാരോഗ്യത്തെ തുടര്‍ന്നാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.