1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2018

സ്വന്തം ലേഖകന്‍: പുരുഷ ജീവനക്കാര്‍ക്ക് ഇരട്ടി വേതന വിവാദം; ബിബിസി മാപ്പു പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. വേതനം കുറച്ചു നല്‍കിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബി.ബി.സി ചൈന എഡിറ്ററായ കാരി ഗ്രേസിയോട് ബിബിസി മാപ്പു പറഞ്ഞു. തുല്യവേതന നയത്തിന്റെ ഭാഗമായി ബിബിസിയുടെ ആറു പ്രമുഖ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ജനുവരിയില്‍ ശമ്പളം കുറക്കാന്‍ തയാറായിരുന്നു.

പിന്നീട് തുല്യവേതനം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. തുല്യജോലിക്ക് തുല്യവേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കാരി കഴിഞ്ഞ ജനുവരിയില്‍ രാജിവെച്ചിരുന്നു. ബിബിസി വനിതകള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടിവേതനമാണ് പുരുഷ ജീവനക്കാര്‍ക്ക് നല്‍കുന്നതെന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്തു.

തുല്യവേതനം നല്‍കാന്‍ തീരുമാനമായതോടെ കാരി തിരികെ ജോലിയില്‍ പ്രവേശിക്കും. കൂടാതെ ജനുവരി മുതലുള്ള അവധി ശമ്പളമില്ലാഅവധിയായി പരിഗണിക്കുമെന്നും ബിബിസി വൃത്തങ്ങള്‍ വ്യക്തമാക്കി. കാരിയുയര്‍ത്തിയ വേതന പ്രശ്‌നം സമൂഹ മാധ്യമങ്ങളിലും ചൂടന്‍ ചര്‍ച്ചയായിരുന്നു. നിരവധിപേര്‍ കാരിയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.