1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ജോസ് മാത്യു

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണിന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ബല്‍ഫാസ്റ്റ്, സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിച്ചു. ജൂണ്‍ 16 നു ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനാനന്തരം ഫാ. ജിനു ജോസഫ് ഈ ഇടവകയുടെ സെക്രറട്ടറി ശ്രീ. ബിജു കുര്യാക്കോസില്‍നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്സ് പള്ളിയുടെ ആഥിതേഥയത്ത്വത്തില്‍, സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍, വിതിന്‍ഷൊയിലെ, ഫോറം സെന്റെറില്‍ വച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സഭയുടെ എല്ലാ ഇടവകകളിലും രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. പരി. സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ റജിസ്റ്റ്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച്അനുഗ്രഹീതരാകേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.