
സ്വന്തം ലേഖകൻ: അമേരിക്ക ആരുമായും ഇനിയൊരു ശീതയുദ്ധത്തിനില്ലെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍. ചൈനയെ പരോക്ഷമായി സൂചിപ്പിച്ചാണ് ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. എത്ര ഭിന്നതകളുണ്ടെങ്കിലും പൊതുവായ വെല്ലുവിളികള്‍ നേരിടാനും സമാധാനപരമായ നീക്കങ്ങള്‍ക്കും ഏത് രാജ്യവുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാണ്. ലോകരാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര സഹകരണം ഇക്കാലത്ത് അനിവാര്യമാണ്’ ജോ ബൈഡന്‍ പറഞ്ഞു.
തിങ്കളാഴ്ച യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ബൈഡന്‍ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്.അതേ സമയം ബാഹ്യാക്രമണങ്ങളില്‍ നിന്ന് അമേരിക്ക തങ്ങളെയും തങ്ങളുടെ സഖ്യകക്ഷികളെയും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 -ാം നൂറ്റാണ്ടില്‍ അമേരിക്കയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ചൈന എന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ പ്രസിഡന്റ് ജൊ ബൈഡനേക്കാൾ ട്രംപ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ് സർവെ. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന് ലഭിച്ചപ്പോൾ 46 ശതമാനം മാത്രമാണ് ബൈഡന് ലഭിച്ചത്. മാത്രമല്ല 51 ശതമാനം അഭിപ്രായപ്പെട്ടത് ബൈഡനേക്കാൾ നല്ല പ്രസിഡന്റ് ട്രംപ് എന്നാണ്.
ഔട്ട് ട്രോയ്ഡ് ഡിൽസ്, മിഡിൽ ഈസ്റ്റ് പീസ് എഗ്രിമെന്റ്, വിവിധ മേഖലകളിൽ നടപ്പാക്കിയ വേതന വർധനവ് എന്നിവ ട്രംപിന് അനുകൂലമായപ്പോൾ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തിരക്കുപിടിച്ച സൈനീക പിന്മാറ്റം, അഫ്ഗാൻ സിവിലിയൻസിനെതിരെ നടത്തിയ ഡ്രോൺ ആക്രമണം, അതിർത്തിയിൽ നിയമവിരുദ്ധമായ വൻ കുടിയേറ്റം, അഫ്ഗാനിസ്ഥാൻ അഭയാർഥി പ്രവാഹം എന്നിവ ബൈഡന്റെ ജനസമ്മിതിയിൽ കുറവു വരുത്തി. കോവിഡ് വാക്സിനേഷൻ കൈകാര്യം ചെയ്തതിലും ബൈഡന് പൂർണമായും വിജയിക്കാനായില്ലെന്നും സർവെ ചൂണ്ടികാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല