1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2015

കൊല്ലപ്പെട്ട അല്‍ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദിന് അല്‍ക്വയിദയില്‍ അംഗത്വം നല്‍കി. സംഘടനയില്‍ ചേര്‍ന്ന ശേഷം അമേരിക്കയേയും സഖ്യകക്ഷികളേയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വീഡിയോയും അല്‍ക്വയിദ പുറത്തു വിട്ടു.

ഭീകരതയുടെ യുവരാജാവ് എന്നറിയപ്പെടുന്ന ഹംസ ബിന്‍ലാദന് ഇരുപത് വയസ് മാത്രമാണ് പ്രായം.വാഷിംഗ്ടണ്‍ ഡി.സി, പാരീസ്, ടെല്‍ അവീവ് എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് ഹംസ ആഹ്വാനം ചെയ്യുന്നത്. ‘ഇത് നിങ്ങളുടെ ജോലിയാണ്’ എന്ന് പറഞ്ഞാണ് വീഡിയോയില്‍, ഹംസ ജിഹാദികളോട് ആവശ്യപ്പെടുന്നത്.

അതേസമയം, സിറിയയിലേയും ഇറാക്കിലേയും ഐസിസ് തീവ്രവാദികളെ കുറിച്ച് ഹംസ ബിന്‍ലാദന്‍ വീഡിയോയില്‍ യാതൊന്നും തന്നെ പരാമര്‍ശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

2011ല്‍ അമേരിക്ക, പാകിസ്ഥാനിലെ അബട്ടാബാദില്‍ നടത്തിയ കമാന്‍ഡോ ഓപ്പറേഷനിലാണ് ബിന്‍ലാദന്‍ കൊല്ലപ്പെട്ടത്. അന്ന് സഖ്യസേനയുടെ പിടിയില്‍ നിന്ന് ഹംസ രക്ഷപ്പെടുകയായിരുന്നു. ഹംസയുടെ ബന്ധുക്കള്‍ അടുത്തിടെ ഇംഗ്ലണ്ടിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.