1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2018

സ്വന്തം ലേഖകന്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്; താരത്തെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും, രാജസ്ഥാനിലെ ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ബോളിവുഡ് സൂപ്പര്‍താരത്തിന് അഞ്ചു വര്‍ഷം തടവ് വിധിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കിലാണു സല്‍മാനെ പാര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ സല്‍മാന്‍ ശിക്ഷിക്കപ്പെട്ടാല്‍ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റുമെന്നതിനാല്‍ വിഐപി പ്രതിയെ പാര്‍പ്പിക്കുന്നതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. സല്‍മാന്‍ ഖാനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സെയിഫ് അലി ഖാന്‍, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ ഗ്രാമത്തില്‍ വച്ച് രണ്ട് കൃഷ്ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.