1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2016

സ്വന്തം ലേഖകന്‍: ബ്രിസീലിലെ ഗുണ്ടാ തലവനെ അറസ്റ്റ് ചെയ്ത പോലീസുകാരിയോട് ഗുണ്ടാ സംഘം പ്രതികാരം ചെയ്തത് ഇങ്ങനെ! തങ്ങളുടെ തലവന്റെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി പോലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് ഗുണ്ടകള്‍ പകരം വീട്ടിയത്. ഉദ്യോഗസ്ഥയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് സംഘം നഗ്‌ന ദൃശ്യങ്ങള്‍ ചോര്‍ത്തിയത്.

ബ്രസീലിലെ കുറ്റവാളി സംഘമാണ് ഉദ്യോഗസ്ഥയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അവര്‍ക്കെതിരെ പ്രതികാരം വീട്ടിയത്. ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംഘം ഹാക്ക് ചെയ്തു.

ഹാക്കിംഗിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും, ബ്ലോഗ് വഴിയും സംഘം രപചരിപ്പിക്കുകയായിരുന്നു. ബ്രസീലിലെ കുപ്രസിദ്ധ ഗുണ്ട സംഘത്തിന്റെ നേതാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സംഘത്തിന്റെയോ നേതാവിന്റെയോ വ്യക്തമായ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.