1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2015

സ്വന്തം ലേഖകന്‍: ബസ് സ്റ്റാന്റുകളില്‍ മുലയൂട്ടല്‍ മുറി, തമിഴ്‌നാടിന്റെ ചുവടുപിടിച്ച് കേരളവും. സംസ്ഥാനത്തെ എല്ലാം ബസ് സ്റ്റാന്‍ഡുകളിളും മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക മുറി ഒരുക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് മുലയൂട്ടല്‍ മുറികള്‍ കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യം. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നുപോകുന്ന വൈറ്റില മൊബിലിറ്റി ഹബ്ബില്‍ മുലയൂട്ടല്‍ മുറി പദ്ധതി നടപ്പിലാക്കുമെന്നാണ് ആവശ്യമുയരുന്നത്. ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളുമുള്ള വൈറ്റില ഹബ്ബില്‍ ഇതിനായി പ്രത്യേക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതില്ല.

നിലവില്‍ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം സ്ത്രീകള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യം നല്‍കുന്നില്ല. സ്വകാര്യതയുടെ കുറവു മൂലം പല അമ്മമാര്‍ക്കും ഇത് പ്രശ്‌നമാകാറുണ്ട്. മനുഷ്യാവകാശ പ്രശ്‌നമായും ഇത് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.

ലോക മുലയൂട്ടല്‍ വാരാചാരണം തുടങ്ങുന്ന ആഗസ്ത് ഒന്നിനാണ് തമിഴ്‌നാട്ടില്‍ ഓരോ ബസ് സ്റ്റാന്റിലും മുലയൂട്ടല്‍ പദ്ധതിക്ക് തുടക്കം കുറിക്കുക. യാത്ര ചെയ്യുന്നതിനിടയില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് അമ്മമാര്‍ക്ക് പലപ്പോഴും സ്വകാര്യത കാത്തുസൂക്ഷിക്കാവുന്ന ഇടങ്ങള്‍ കിട്ടാറില്ലെന്ന് ജയലളിത അഭിപ്രായപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.