1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2019

സ്വന്തം ലേഖകൻ: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ബ്രെ​​​ക്സി​​​റ്റ് സം​​​ബ​​​ന്ധി​​​ച്ചു ക​​​രാ​​​റു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മ​​​ങ്ങി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ലു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ജോ​​​ൺ​​​സ​​​ന്‍റെ ഓ​​​ഫീ​​​സ് ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ഇ​​​യു ക​​​സ്റ്റം​​​സ് നി​​​യ​​​മ​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്നും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന മെ​​​ർ​​​ക്ക​​​ലി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് ബ്രി​​​ട്ട​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്. ക​​​രാ​​​റി​​​ല്ലാ​​​തെ ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യതയേറി. ക​​​രാ​​​റി​​​ല്ലാ ബ്രെ​​​ക്സി​​​റ്റ് പാ​​​ടി​​​ല്ലെ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം എ​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റി​​​ക​​​ട​​​ക്കു​​​ക എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​ല്ല.

യൂ​​റോ​​പ്പി​​ന്‍റെ​​യും യു​​കെ​​യു​​ടെ​​യും ഭാ​​വി വ​​ച്ചാ​​ണു ജോ​​ൺ​​സ​​ൻ ക​​ളി​​ക്കു​​ന്ന​​തെ​​ന്നു യൂ​​റോ​​പ്യ​​ൻ കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട​​സ്ക് ആ​​രോ​​പി​​ച്ചു. എന്നാൽ എന്തു വില കൊടുക്കേണ്ടി വന്നാ‍ലും മുൻ നിശ്ചയ പ്രകാരം ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലാണ് ജോൺസൺ. സ്വന്തം പാർട്ടിയിലും പ്രതിപക്ഷത്തുമുള്ള വിമർശകരുടെ പ്രതിഷേഷം വകവെക്കാതെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.