1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2015

ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ ഖത്തര്‍ ഓഹരി പങ്കാളിത്തം എടുത്തു. കമ്പനിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിയായി ഖത്തര്‍ മാറിയതിന് പിന്നാലെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളും ചോദ്യങ്ങളുമായി വിമര്‍ശകര്‍ രംഗത്തെത്തി. ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കിയിരുന്ന ഐഎജിയില്‍നിന്നും 1.15 ബില്യണ്‍ പൗണ്ടിനാണ് ഖത്തര്‍ ഓഹരികള്‍ വാങ്ങിയത്.

ഹമാസ്, ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ക്വയ്ദ തുടങ്ങിയ ഭീകരസംഘടനകളുമായി ഖത്തറിന് ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതാണ് സുരക്ഷാ സംബന്ധിയായ ആശങ്കകള്‍ ഉണ്ടാകാന്‍ കാരണം.

നിലവില്‍ പത്ത് ശതമാനം ഓഹരി കൈവശമുള്ള ഖത്തറാണ് ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശമുള്ള സംഘം. ഖത്തറിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ഖത്തര്‍ എയര്‍വെയ്‌സിന്റേ പേരിലാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങിയിരിക്കുന്നത്. നേരത്തെ ഹരോഡ്‌സ്, ഷാര്‍ഡ് സ്‌കൈസ്‌ക്രാപ്പര്‍ തുടങ്ങിയ ബ്രിട്ടീഷ് കമ്പനികളിലും ഖത്തര്‍ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. ഖത്തറിന് ബ്രിട്ടീഷ് കമ്പനികളില്‍ നിര്‍ണായക സ്വാധീനമുണ്ടാകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന നിലപാടാണ് വിമര്‍ശകര്‍ക്കുള്ളത്. യുകെയിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ തന്നെ ഖത്തര്‍ എയര്‍വെയ്‌സിന് 20 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ബോസ് അക്ബര്‍ അല്‍ ബേക്കര്‍ ഹീത്രു വിമാനത്താവളത്തിന്റെ ബോര്‍ഡ് അംഗവുമാണ്.

ഖത്തര്‍ തീവ്രവാദ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നുണ്ടെന്നും രാഷ്ട്രീയമായും സാമ്പത്തികമായും എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ തീവ്രവാദസംഘടനകളെ ഉപയോഗപ്പെടുത്തുന്നുമുണ്ടെന്ന വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭ്യമല്ലെങ്കിലും വിമര്‍ശകരും ഖത്തറിനെ എതിര്‍ക്കുന്നവരും സ്ഥിരമായി ഉപയോഗിക്കുന്ന ആരോപണമാണിത്. അല്‍ക്വയ്ദയ്ക്ക് ഏറ്റവും അധികം സ്വാധീനമുള്ള സ്ഥലമാണ് ഖത്തര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.