1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

തിരുസഭയുടെ ആഹ്വാനം സ്വീകരിച്ചു വിശ്വാസ വര്‍ഷത്തില്‍ മുറിക്കപ്പെടുന്ന അപ്പത്തില്‍ നിന്നും, വിളമ്പപ്പെടുന്ന വചനത്തില്‍ നിന്നും വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും പ്രാര്‍ത്ഥനാ കൂട്ടായ്മ്മയിലും ഈശോയെ അനുഭവിക്കുവാനും പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ നിറയുവാനും അതിലൂടെ സൗഖ്യാനുഭാവത്തില്‍ വളരുവാനും എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച ബ്രോംലി സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ രാത്രി ആരാധന നടത്തപ്പെടുന്നു.

ഈ മാസം 28 വെള്ളിയാഴ്ച യിലെ രാത്രി ആരാധന ഫാ. ജോണ്‍സ് കപ്പുച്ചിന്‍ നയിക്കുന്നു. ആരാധനയിലും, ്പ്രാര്‍ത്ഥനയിലും പങ്കു ചേര്‍ന്ന് ദൈവാനുഭവത്തില്‍ നിറഞ്ഞ് വിശ്വാസത്തിന്റെ സാക്ഷികളായി വളരുവാന്‍ എല്ലാവരെയും ബ്രോംലി സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയ അസിസ്റ്റന്റ് വികാരി ഫാ സാജു പിണക്കാട്ട് കപ്പുച്ചിന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 7 :00 മണി മുതല്‍ 10 :00 മണി വരെയാണ് രാത്രി ആരാധന ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 07723309122 – അനു, 07745784196 – ആലീസ് എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയം, പ്ലയിസ്‌റ്റോ ലെയിന്‍ , ബ്രോംലി , ബി ആര്‍1 2 പീ ആര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.