1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2015

സ്വന്തം ലേഖകന്‍: റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്. 184 പേര്‍ക്കെങ്കിലും ബുക്കാറസ്റ്റിലെ നിശാക്ലബ്ബില്‍ നടന്ന സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പഴയ ഷൂ ഫാക്ടറിയുടെ താഴത്തെ നിലയിലാണ് ഒറ്റവാതിലുള്ള ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ നാനൂറോളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. ഫോം പാനല്‍കൊണ്ടു പൊതിഞ്ഞ ഒരു തൂണിലും ക്ലബ്ബിന്റെ സീലിങ്ങിലുമാണ് ആദ്യം തീപിടിച്ചത്.

പിന്നെ ഉഗ്രസ്‌ഫോടനമുണ്ടായി. തീയും പുകയും പടര്‍ന്നതോടെ, പുറത്തേക്കുള്ള വാതില്‍ ലക്ഷ്യമാക്കി ആളുകള്‍ തിക്കിത്തിരക്കി. സംഭവത്തെപ്പറ്റി അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. റുമാനിയയില്‍ മൂന്നു ദിവസത്തേക്ക് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.