1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2015

സ്വന്തം ലേഖകന്‍: കലെയ്‌സ് കുടുയേറ്റക്കാര്‍ ബ്രിട്ടന് തലവേദനയാകുന്നു, ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം പൗണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കലെയ്‌സ് കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി 200 മില്യണ്‍ പൗണ്ട് ബ്രിട്ടന്‍ ചെലവഴിച്ചെന്നാണ് കണക്കുകള്‍. ഒറ്റക്കും കൂട്ടായും നുഴഞ്ഞു കയറുന്ന ഇവരെ തടയാന്‍ വന്‍ സന്നാഹങ്ങളാണ് ബ്രിട്ടന്‍ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് തീരത്ത് നിന്ന് വെറും 20 മൈല്‍ മാത്രം അകലെയാണ് കുടിയേറ്റക്കാരുടെ താവളങ്ങള്‍. എകദേശന്‍ 6000 അഭയാര്‍ഥികള്‍ ബ്രിട്ടനിലേക്ക് കടക്കാന്‍ തക്കം പാര്‍ത്ത് ഈ പ്രദേശങ്ങളില്‍ കാത്തുകെട്ടി കിടക്കുന്നതായാണ് കണക്ക്. ഇവരെ തടയുന്നതിനായി യൂറോ ടണല്‍ ടെര്‍മിനലിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കുന്നതിന് മാത്രം ഏകദേശം 7 മില്യണ്‍ പൗണ്ടോളം ചെലവഴിച്ചിരുന്നു.

നുഴഞ്ഞ് കയറ്റക്കാരെ പിടിക്കാന്‍ സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തുന്നതിന് ഏകദേശം 2 മില്യണ്‍ പൗണ്ടോളം ചെലവാക്കിയിട്ടുണ്ട്. ബോര്‍ഡര്‍ ഫോഴ്‌സിന്റെ ഡോഗ് സേര്‍ച്ചിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 1 മില്യണ്‍ പൗണ്ടും ചെലവാക്കിയിട്ടുണ്ട്.

ജനുവരിയ്ക്കും ജൂണിനും ഇടയില്‍ ബ്രിട്ടനിലേക്ക് അനധികൃതമായി നുഴഞ്ഞു കയറാനുള്ള 27,755 ശ്രമങ്ങള്‍ പരാജയപ്പെടുത്തി. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് പരിശോധന, ലഗേജുകളുടെ പരിശോധന എന്നിവയാണ് ബ്രിട്ടനെ ഏറ്റവും വലക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.