1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു പിന്നാലെ കലെക്‌സിറ്റ്, യുഎസ് വിട്ട് സ്വതന്ത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലിഫോര്‍ണിയ. കലിഫോര്‍ണിയ സംസ്ഥാനം യുഎസ് വിട്ട് സ്വതന്ത്രമാകണമെന്ന ആവശ്യത്തിന്മേല്‍ (കലെക്?സിറ്റ്) ഹിതപരിശോധനയ്ക്കു പിന്തുണതേടി ഒപ്പുശേഖരണം നടത്താന്‍ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറി അനുമതി നല്‍കി.

സംസ്ഥാനത്തെ 5,85,000 റജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ 180 ദിവസത്തിനകം പിന്തുണച്ചാലേ അനന്തര നടപടികള്‍ സാധ്യമാകൂ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് കനത്ത പരാജയം നേരിട്ട സംസ്ഥാനമാണ് കലിഫോര്‍ണിയ. 40 ലക്ഷത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനാണ് ഇവിടെ വിജയം കണ്ടത്. 55 ഇലക്ടറല്‍ വോട്ടുകളും ഹിലറി സ്വന്തമാക്കുകയും ചെയ്തു.

ഹിതപരിശോധനയെന്ന ആവശ്യം 2018 ല്‍ അംഗീകരിക്കപ്പെട്ടാല്‍ തന്നെ 2019 ലേ അതിന്മേല്‍ വോട്ടെടുപ്പു നടക്കൂ. റജിസ്റ്റേര്‍ഡ് വോട്ടര്‍മാരില്‍ കുറഞ്ഞതു പകുതിപ്പേര്‍ വോട്ടുചെയ്യുകയും അവരില്‍ 55 ശതമാനം വിട്ടുപോകുന്നതിനെ അനുകൂലിക്കുകയും ചെയ്താല്‍ അത് കലിഫോര്‍ണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാകാമെന്ന് ‘ലോസ് ആഞ്ചലസ് ടൈംസ്’ റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന് ആദരവ് പ്രകടിപ്പിച്ച് പ്രത്യേക പ്രമേയം പാസാക്കിയ അസംബ്ലിയാണ് കലിഫോര്‍ണിയയിലേത്. ആഷ് കാര്‍ലയാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയെയും സംസ്ഥാനത്തിന് ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെയും ആദരിക്കുന്ന പ്രമേയമാണ് അവതരിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.