1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2015

സ്വന്തം ലേഖകന്‍: നിശബ്ദനായ കൊലയാളിയായി മരണം വീണ്ടും, കേംബ്രിഡ്ജില്‍ മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു. വാല്‍തംസ്‌റ്റോ നിവാസിയായ ഇമ്മാനുവേല്‍ ജേക്കബാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി രാത്രി ഏഴു മണിക്കും എട്ടു മണിക്കും ഇടയിലായിരുന്നു അപകടം. ബ്രിസ്‌റ്റോളില്‍ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇമ്മാനുവല്‍ ഒന്നര മാസം മുമ്പാണ് കേംബ്രിഡ്ജിലേക്ക് താമസം മാറിയത്.

കോട്ടയം കങ്ങഴ സ്വദേശിയായ പൊടിമറ്റത്തില്‍ ജേക്കബിന്റെയും മോളമ്മയുടേയും ഏക മകനാണ് ഇമ്മാനുവല്‍. ഇന്നലെ രാത്രി പതിനൊന്നരക്ക് പോലീസാണ് വാല്‍തംസ്‌റ്റോയിലുള്ള ജേക്കബ് മോളമ്മ ദമ്പതികളെ മകന്റെ മരണ വിവരം വിളിച്ചറിയിക്കുകയായിരുന്നു. എല്ലാ വാരാന്ത്യത്തിലും മാതാപിതാക്കളെ സന്ദര്‍ശിക്കുന്ന സ്വഭാവമുള്ളയാളായിരുന്നു ഇമ്മാനുവലിനെ കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയത് അപകട വാര്‍ത്തയാണ്.

പഠനത്തില്‍ മിടുക്കനായിരുന്ന ഇമ്മാനുവല്‍ സിഎക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു. സൗമ്യനും സുഹൃത്തുക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമായ ഇമ്മാനുവലിന്റെ അപ്രതീക്ഷിത വേര്‍പാട് വാര്‍ത്തംസ്റ്റോയിലെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇമ്മാനുവലിന്റെ വീടും പരിസരവും മരണ വാര്‍ത്ത അറിഞ്ഞെത്തുവരെ കൊണ്ട് നിറയുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.