1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2019

സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയെന്ന് സ്പാനിഷ് പോലീസിന്റെ വെളിപ്പെടുത്തല്‍. മാഡ്രിഡിലാണ് കഴിഞ്ഞ ഒരു മാസമായി തന്റെ കൂട്ടുകാരിയെ കാണാനില്ലയെന്ന് ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ 66കാരിയായ സ്ത്രീയെ അന്വേഷിച്ച് പോലീസ് അവരുടെ വീട്ടിലെത്തി.

ആ സമയത്ത് 26കാരനായ മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പോലീസ് യുവാവിനെ ചോദ്യം ചെയ്തു. യുവാവിന്റെ മറുപടിയില്‍ സംശയം തോന്നിയ പെീലീസ് വീട് പരിശോധിച്ചപ്പോഴാണ് വൃദ്ധയുടെ ശരീരഭാഗം വെട്ടി നുറുക്കി കഷണങ്ങളാക്കി പാത്രങ്ങളില്‍ സൂക്ഷിച്ചത് കണ്ടെത്തിയത്.

എന്നാല്‍ 68 കാരിയുടെ പല അവയവങ്ങളും കണ്ടെത്താന്‍ സാധിച്ചില്ല. കുടലിന്റെ അവശിഷ്ടങ്ങള്‍ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നയിടത്ത് നിന്ന് കണ്ടെത്തി. മനുഷ്യനെ തിന്നുന്ന നരഭോജിയാണ് 26കാരനായ യുവാവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.