1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2012


സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ ജൂണ്‍ 30ന് ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.മുതിര്‍ന്നവര്‍ക്കായി ബൈബിളിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങളാകും ഉണ്ടാകുക.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍, വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം, വെളിപാടിന്റെ പുസ്തകം ഇവയില്‍ നിന്നാകും ചോദ്യം. കുട്ടികള്‍ക്കായി വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള ചോദ്യങ്ങളാകും ഉണ്ടാകുക. ജൂണ്‍30ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉച്ചകഴിഞ്ഞുള്ള സെഷനിലാകും ക്വിസ് പരിപാടി നടത്തുക. സീറോ മലബാര്‍ സിനഡ് പ്രേഷിത വര്‍ഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ ചുവടുപിടിച്ചാണ് കാത്തലിക്ക് ഫോറം യുകെയില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നത്.

ബെന്നിവര്‍ക്കി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.